covv

ന്യൂഡൽഹി: സീറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡിന് വിലകുറച്ചതിന് പിന്നാലെ ഭാരത് ബയോടെക് കമ്പനി കൊവാക്‌സിന്റെയും വില കുറച്ചു. സംസ്ഥാന സർക്കാരുകൾക്ക് ഒരു ഡോസ് നാനൂറ് രൂപയ്ക്ക് ലഭിക്കും. 600 രൂപയാണ് പ്രഖ്യാപിച്ചിരുന്നത്. സ്വകാര്യ ആശുപത്രികൾക്ക് ഡോസിന് 1200 രൂപ തുടരും.

സംസ്ഥാനങ്ങൾക്കുള്ള കൊവിഷീൽഡ് വില 400ൽ നിന്ന് 300 രൂപയായി സീറം ഇൻസ്റ്റിറ്റ്യൂട്ട് കുറച്ചിരുന്നു. രണ്ടു കമ്പനികളും കേന്ദ്രസർക്കാരിന് ഒരു ഡോസ് 150 രൂപയ്ക്ക് തന്നെ നൽകും.

വിലകൂടുതലാണെന്ന് വ്യാപകമായ വിമർശനമുയർന്നതോടെ കുറയ്ക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു.

@ജി.എസ്.ടി ഒഴിവാക്കിയേക്കും

വില കുറയ്ക്കുന്നതിന്റെ ഭാഗമായി കൊവിഡ് വാക്‌സിന്റെ അഞ്ച് ശതമാനം ജി.എസ്.ടി കേന്ദ്രം ഒഴിവാക്കിയേക്കും. കൊവിഡ് വാക്‌സിന്റെയും കൊവിഡ് അനുബന്ധ മരുന്നുകളുടെ അസംസ്‌കൃത വസ്തുക്കളുടെയും ഇറക്കുമതി തീരുവ കേന്ദ്രം ഒഴിവാക്കിയിരുന്നു.