vaccine

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 20,48,890 വാക്‌സിൻ ഡോസുകൾ കേന്ദ്രം വ്യക്തമാക്കി. ഒരു കോടിയിലധികം കൊവിഡ് വാക്‌സിൻ ഡോസുകൾ ഇപ്പോഴും സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിൽ ലഭ്യമാണെന്നും കേന്ദ്രം അറിയിച്ചു.

രാജ്യത്ത് ഇതുവരെ കുത്തിവച്ച കൊവിഡ് വാക്സിൻ ഡോസുകളുടെ എണ്ണം 15 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21 ലക്ഷത്തിലധികം ഡോസുകളാണ് കുത്തിവച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേന്ദ്രസർക്കാ‌ർ ഇതുവരെ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങൾക്കായി 16.16 കോടി വാക്‌സിൻ ഡോസുകൾ സൗജന്യമായി നൽകി. ഇതിൽ പാഴായി പോയതുൾപ്പെടെ ആകെ ഉപഭോഗം 15,10,77,933 ഡോസുകളാണ്.