vaccine

ന്യൂഡൽഹി/ തിരുവനന്തപുരം: ധൃതി വേണ്ട; പതിനെട്ടിനും നാല്പത്തിയഞ്ചിനുമിടയ്ക്ക് പ്രായമുള്ളവർ കൊവിഡ് വാക്സിനേഷന് ഇനിയും കാത്തിരിക്കണം. ഈ പ്രായപരിധിയിലുള്ളവർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കുത്തിവയ്‌പ് ഇന്നു തുടങ്ങാനാവില്ലെന്നു വ്യക്തമാക്കി, കേരളം ഉൾപ്പെടെ പതിമൂന്നിലധികം സംസ്ഥാനങ്ങൾ.

കേന്ദ്രം നൽകുന്ന സൗജന്യ വാക്സിൻ 45 വയസിനു മുകളിലുള്ളവർക്കു മാത്രം നൽകണമെന്നും, കുറഞ്ഞ പ്രായക്കാർക്കുള്ള വാക്സിൻ സംസ്ഥാനങ്ങൾ നേരിട്ട് വിലയ്ക്കു വാങ്ങി നൽകണമെന്നും കേന്ദ്രം ഉപാധി വയ്ക്കുകയും, രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ പദ്ധതി തകിടം മറിയുകയായിരുന്നു.

ആദ്യം വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാം ഡോസിന് സമയമായിട്ടും കേന്ദ്രത്തിൽ നിന്നുള്ള സൗജന്യ വാക്സിൻ ആവശ്യപ്പെടുന്ന തോതിൽ സംസ്ഥാനങ്ങൾക്കു കിട്ടുന്നില്ല. നേരിട്ടു വാങ്ങാൻ സംസ്ഥാനങ്ങൾ ഓർഡർ നൽകിയെങ്കിലും കാത്തിരിക്കാനാണ് കൊവിഷീൽഡിന്റെയും കൊവാക്സിന്റെയും നിർമ്മാതാക്കൾ പറയുന്നത്.

ഇതോടെ, മൂന്നാംഘട്ട കുത്തിവയ്പിന് രജിസ്റ്റർ ചെയ്ത 18- 45 പ്രായപരിധിയിലുള്ളവർ തത്കാലം എത്തേണ്ടതില്ലെന്ന് സംസ്ഥാനങ്ങൾ വ്യക്തമാക്കി.

കേരളത്തിനു പുറമെ മഹാരാഷ്ട്ര, കർണാടക, ഡൽഹി, ഗോവ, ഗുജറാത്ത്, ഒഡിഷ, യു.പി, ജാർഖണ്ഡ്, തെലങ്കാന, ആന്ധ്ര, മദ്ധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളാണ് വാക്സിൻ ഇല്ലെന്നും മൂന്നാം ഘട്ടം ഇന്ന് ആരംഭിക്കാനാകില്ലെന്നും അറിയിച്ചത്. മൂന്നാംഘട്ടത്തിനായി 2.45 കോടിയിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥ കേരളത്തിലുണ്ട്. രാജ്യത്ത് പ്രതിദിനം കുത്തിവയ്ക്കുന്ന ഡോസ് 45.4 ലക്ഷം വരെ ഉയർന്നിരുന്നു. വാക്‌സിൻ ക്ഷാമം കാരണം അത് 22 ലക്ഷമായി താഴ്ന്നു.

കേന്ദ്രത്തിന്റെ പക്കൽ

19.81 ലക്ഷം ഡോസ്

 കേന്ദ്ര സർക്കാരിന്റെ പക്കൽ 19,81,110 ഡോസ്

 സംസ്ഥാനങ്ങളിൽ ശേഷിക്കുന്നത് ഒരു കോടി ഡോസ്

 45 കഴിഞ്ഞവർക്ക് രണ്ടാം ഡോസിന് തികയില്ല

രണ്ടാം ഡോസിന്
 31 ലക്ഷം ആരോഗ്യപ്രവർത്തകർ

 57 ലക്ഷം മുന്നണിപോരാളികൾ

 48 ലക്ഷത്തിലേറെ 45- 60 പ്രായക്കാർ

 4 കോടിയിലേറെ 60 വയസ് കഴിഞ്ഞവർ

കേരളത്തിൽ

ജൂൺ ആകും

ഒരു കോടി ഡോസ് വാക്സിൻ നേരിട്ടു വാങ്ങാൻ തീരുമാനിച്ചിട്ടുള്ള കേരളത്തോട് ജൂൺ അവസാനം വരെ കാത്തിരിക്കാനാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. ഈ വാക്സിൻ എത്തിത്തുടങ്ങിയെങ്കിലേ

18 നും 45 നും ഇടയ്ക്ക് പ്രായമുള്ളവരിൽ കുത്തിവയ്പ് നടക്കൂ. ഇവരുടെ രജിസ്ട്രേഷൻ നടപടികളും മുടങ്ങി.

............................

വാക്സിൻ ഉണ്ടെങ്കിലല്ലേ കൊടുക്കാനാവുകയുള്ളൂ! സംസ്ഥാനത്തിനു മാത്രം തീരുമാനിച്ച് നൽകാനാവില്ല. പണം കൊടുത്ത് സംസ്ഥാനം വാങ്ങുന്ന വാക്സിനും, കേന്ദ്രം അനുവദിക്കുന്ന ക്വാട്ടയും എങ്ങനെ നൽകണമെന്ന് തീരുമാനിക്കുന്നത് കേന്ദ്രമാണ്.

പിണറായി വിജയൻ

മുഖ്യമന്ത്രി

കേരളത്തിന്റെ പക്കൽ

 കൊവിഷീൽഡ്......1,41,890 ഡോസ്

 കൊവാക്സിൻ..........1,32,030 ഡോസ്

 ആകെ.................... 2,73,920 ഡോസ്

കേ​ന്ദ്ര​ത്തി​നു​ ​ക്ളി​പ്പി​ട്ട് ​സു​പ്രീം​ ​കോ​ട​തി...
ക​മ്പ​നി​ക​ൾ​ക്ക് 4500​ ​കോ​ടി
ന​ൽ​കി​യ​ത് ​എ​ന്തി​ന്?

​ ​നേ​രി​ട്ടു​ ​വാ​ങ്ങി​ ​വി​ത​ര​ണം​ ​ചെ​യ്തു​കൂ​ടേ?
​ ​കൂ​ടു​ത​ൽ​ ​നി​ർ​മ്മാ​താ​ക്ക​ളെ​ ​ക​ണ്ടെ​ത്ത​ണം

ന്യൂ​ഡ​ൽ​ഹി​:​ ​വാ​ക്സി​നി​ലെ​ ​കേ​ന്ദ്ര​ന​യം​ ​ചോ​ദ്യം​ചെ​യ്ത് ​വീ​ണ്ടും​ ​സു​പ്രീം​കോ​ട​തി.​ ​നി​ർ​മ്മാ​താ​ക്ക​ളി​ൽ​ ​നി​ന്ന് ​കേ​ന്ദ്ര​ത്തി​ന് ​വാ​ക്സി​ൻ​ ​നേ​രി​ട്ടു​ ​വാ​ങ്ങി​ ​വി​ത​ര​ണം​ ​ചെ​യ്തു​കൂ​ടേ​ ​എ​ന്നു​ ​ചോ​ദി​ച്ച​ ​കോ​ട​തി,​ ​വാ​ക്സി​ൻ​ ​വി​ക​സി​പ്പി​ക്കാ​നും​ ​മ​റ്റു​മാ​യി​ ​ര​ണ്ടു​ ​ക​മ്പ​നി​ക​ൾ​ക്ക് 4500​ ​കോ​ടി​ ​രൂ​പ​ ​ന​ൽ​കി​യ​തി​ന്റെ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ന്ദ്രം​ ​സ​ഹാ​യം​ ​ന​ൽ​കി​യ​തി​നാ​ൽ​ ​വാ​ക്സി​ന്റെ​ ​ഉ​ട​മ​ ​കേ​ന്ദ്രം​ ​ത​ന്നെ​യാ​ണ്.​ ​എ​ന്നി​ട്ടും​ ​ക​മ്പ​നി​ക​ൾ​ ​പ​റ​യു​ന്നു,​​​ ​കേ​ന്ദ്ര​ത്തി​ന് 150​ ​രൂ​പ​യ്‌​ക്കും​ ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് 300​ ​രൂ​പ​യ്‌​ക്കും​ 400​ ​രൂ​പ​യ്ക്കും​ ​ന​ൽ​കാ​മെ​ന്ന്!​ ​മൊ​ത്തം​ ​വാ​ങ്ങി​യാ​ൽ​ ​വി​ല​വ്യ​ത്യാ​സം​ 30,​​000​-​ 40,​​000​ ​കോ​ടി​ ​വ​രും.​ ​ജ​ന​ങ്ങ​ൾ​ ​എ​ന്തി​ന് ​ഈ​ ​ബാ​ദ്ധ്യ​ത​ ​പേ​റ​ണം?
പേ​റ്റ​ന്റ് ​നി​യ​മ​പ്ര​കാ​രം​ ​കൂ​ടു​ത​ൽ​ ​വാ​ക്സി​ൻ​ ​നി​ർ​മ്മാ​ണ​ ​യൂ​ണി​റ്റു​ക​ൾ​ക്ക് ​ലൈ​സ​ൻ​സ് ​അ​നു​വ​ദി​ച്ച്,​ ​കൂ​ടു​ത​ൽ​ ​വാ​ക്സി​ൻ​ ​ല​ഭ്യ​മാ​ക്ക​ണം.​ ​ഒ​രു​ ​ജ​ർ​മ്മ​ൻ​ ​ക​മ്പ​നി​ക്ക് ​പേ​റ്റ​ന്റു​ള്ള​ ​കി​ഡ്നി​ ​കാ​ൻ​സ​ർ​ ​മ​രു​ന്ന് ​നി​ർ​മ്മി​ക്കാ​ൻ​ ​ഇ​ന്ത്യ​ ​ഹൈ​ദ​രാ​ബാ​ദി​ലെ​ ​ക​മ്പ​നി​ക്ക് ​ലൈ​സ​ൻ​സ് ​ന​ൽ​കി​ ​ച​രി​ത്രം​ ​കു​റി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​കോ​ട​തി​ ​ചൂ​ണ്ടി​ക്കാ​ട്ടി.