ന്യൂഡൽഹി: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് മെയ് 31 വരെ നീട്ടിയതായി സിവിൽ വ്യോമയാന ഡയറക്‌ടറേറ്റ്. തിരഞ്ഞെടുത്ത സർവീസുകൾക്കും ചരക്കുനീക്കത്തിനും വിലക്ക് ബാധകമല്ല. 2020 മാർച്ച് 23 മുതൽ ഏർപ്പെടുത്തിയ വിലക്ക് സാഹചര്യങ്ങൾ വിലയിരുത്തിയാണ് നീട്ടിയത്.