ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രണ്ടാംതരംഗം അടുത്ത ആഴ്ച പാരമ്യത്തിലെത്തിയേക്കുമെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ തലവൻ എം.വിദ്യാസാഗർ. മേയ് 3-5നുള്ളിൽ പാരമ്യത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. മേയ് 5നും 10നും ഇടയിൽ പാരമ്യത്തിലെത്തുമെന്നാണ് നേരത്തെ സമിതി നിരീക്ഷിച്ചത്.