കൊച്ചി: കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിട്ടിയുടെ ഒാഫീസിൽ പ്രവർത്തിക്കുന്ന സാകേതം നിയമസേവന കേന്ദ്രം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അടച്ചതായി മെമ്പർ സെക്രട്ടറി കെ.ടി. നിസാർ അഹമ്മദ് അറിയിച്ചു. നിയമസഹായം ആവശ്യമുള്ളവർക്ക് കെൽസയുടെ ഹെൽപ് ലൈൻ നമ്പരായ 9846700100 ലോ ദേശീയ ലീഗൽ സർവീസ് അതോറിട്ടിയുടെ ടോൾഫ്രീ നമ്പരായ 1516 ലോ കെൽസയുടെ ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസൽ സിസ്റ്റത്തിന്റെ 0484 - 2363222 ലോ ബന്ധപ്പെടാം.
ഹിയറിംഗ് മാറ്റി
തിരുവനന്തപുരം:സംസ്ഥാന യുവജന കമ്മിഷൻ 26ന് രാവിലെ 11 മുതൽ കമ്മിഷൻ ആസ്ഥാനത്ത് നടത്താനിരുന്ന ഹിയറിംഗ് കൊവിഡിന്റെ സാഹചര്യത്തിൽ മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു.