ആലുവ: ആലുവ, അങ്കമാലി നിയോജക മണ്ഡലത്തിലെ പോളിംഗ് സമാഗ്രമികൾ ആലുവ യു.സി കോളജിൽ വിതരണം ചെയ്തു. രാവിലെ എട്ടുമുതൽ ഉദ്യോഗസ്ഥർ സാമഗ്രികൾ വാങ്ങി. മൊട്ടുസൂചി മുതൽ വോട്ടിംഗ് യന്ത്രം അടക്കമുള്ള എല്ലാ വസ്തുക്കളും ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി ഒത്തുനോക്കിയിട്ടാണ് പോളിംഗ് ബൂത്തുകളിലേക്ക് പോയത്. ബൂത്തുകളിലേക്കുള്ള ഉദ്യോഗസ്ഥരെ കൊണ്ടുപോകുന്നതിനുള്ള വാഹനങ്ങൾ നേരത്തെ തയ്യാറാക്കിയിരുന്നു. നിയോജക മണ്ഡലത്തിൽ മൊത്തം 286 ബൂത്തുകളാണുള്ളത്. പൊലീസുകാരടക്കം 2500 ഓളം ഉദ്യോഗസ്ഥരാണുള്ളത്.