തിരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം മാറിക്കൊണ്ടിരിക്കുമ്പോഴും കച്ചവടകേന്ദ്രങ്ങൾ അടച്ചു പൂട്ടൽ ഭീഷണിയിലാണ്.ഈ കാലത്ത് ഏറ്റവും കഷ്ടപ്പാട് അനുഭവിക്കുന്നത് കച്ചവടക്കാരാണ്.
വിഷയങ്ങളിൽ എടുക്കുന്ന നിലപാടുകളും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
നാട്ടിൽ പണമിറങ്ങിയാലെ കച്ചവടകേന്ദ്രങ്ങൾ ചലിക്കുകയൊള്ളൂ. ക്ഷേമപദ്ധതികൾ വഴിയായാലും നിർമ്മാണ പ്രവർത്തനങ്ങൾക്ക് പണം നൽകിയും നാട്ടിൽ പണം എത്തണം. പണ കൈമാറ്റം വഴിയെ കച്ചവടകേന്ദ്രങ്ങളെ ചലിപ്പിക്കാനാകും.ഇത്തരം വിഷയങ്ങളിലെ രാഷ്ട്രീയ പാർട്ടികളുടെ നിലപാട് നോക്കിയായിരിക്കും വ്യാപാരികളുടെ വോട്ട്.
വിവാദങ്ങളൊന്നും വോട്ടായി മാറില്ല.പുതിയ കാലത്ത് ക്രിയാത്മകമായി എന്തു ചെയ്യുന്നു എന്നാണ് ജനം നോക്കുന്നത്. ജനങ്ങൾക്ക് ഗുണകരമായ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നവർക്കും അവ നടപ്പിലാക്കും എന്നുറപ്പുള്ളവർക്കുമായിരിക്കും വോട്ട് ലഭിക്കുക. കേരളത്തിൽ കാലങ്ങളായി സർക്കാരുകൾ മാറി മാറി വരികയാണ്.അത് എക്കാലവും തുടരണമെന്നില്ല. ജാതി മത സമവായങ്ങൾ ഒരളവുവരെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നുണ്ട്. ചെറുപ്പക്കാരുടെ നിലപാടുകൾ ഒരു പ്രധാന ഘടകമാണ് അവരെ ആകർഷിക്കുന്ന
വി. വിവേകാനന്ദൻ ,
കസ്തൂരി ടെക്സ്റൈയിൽസ്
അങ്കമാലി