കുറുപ്പംപടി: വടവുകോട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ട്വന്റി 20 പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കുറുപ്പംപടിയിൽ ട്വന്റി 20 പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കിഴക്കമ്പലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റസീന ഉദ്ഘാടനം ചെയ്തു.
ട്വന്റി20യുടെ പെരുമ്പാവൂർ നിയോജക മണ്ഡലം കൺവീനർ വിജയകുമാർ,മാേളത്ത് അദ്ധ്യക്ഷത വഹിച്ചു.രായമംഗലം പഞ്ചായത്തത് കൺവീനർ ജിബി വർഗീസ് നേതൃത്വം നൽകി.പള്ളിക്കവലയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കുറുപ്പംപടി ടൗൺ ചുറ്റി പള്ളിക്കവലയിൽ അവസാനിച്ചു.