കളമശേരി: ഏലൂർ നഗരസഭയിൽ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുവാൻ ഫാക്ട് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി മുൻകൈയെടുക്കും. ഓരോ വാർഡിൽ നിന്നും ഏറ്റവും അർഹരായ ഒരു കുടുംബത്തിന് നിത്യോപയോഗ സാധനങ്ങളും ധനസഹായവും നൽകും. വാർഡ് 21ലെ ഒരു കുടുംബത്തിന് ചികിത്സാ ചെലവുൾപ്പെടെ വഹിക്കും.

രണ്ടു പദ്ധതികളുടേയും ഉദ്ഘാടനം ഏപ്രിൽ 7ന് ഉദ്യോഗമണ്ഡൽ ക്ലബ്ബിൽ ഫാക്ട് സി.എം.ഡി. കിഷോർ രൂംഗ്ത നിർവഹിക്കും. കൗൺസിലർമാർ, ട്രേഡ് യൂണിയൻ നേതാക്കൾ, ഉദ്യോഗസ്ഥർ, സഹകരണസംഘം രജിസ്ട്രാർ വി.ബി. ദേവരാജ്, അസി.ഡയറക്ടർ എ.എ. സാബു തുടങ്ങിയവർ പങ്കെടുക്കുമെന്ന് സൊസൈറ്റി പ്രസിഡന്റ് പി.എം. ഷറഫുദ്ദീനും സെക്രട്ടറി എൻ.വി. ബീനയും അറിയിച്ചു.