cpm
അയ്യമ്പുഴയിൽ കോൺഗ്രസിൽ നിന്നം രാജിവച്ച 100 പേർ സി.പി.എം ൽ ചേർന്ന പൊതുയോഗം എം.പി.പത്രോസ് ഉദ്ഘാടനം ചെയ്യുന്നു.

കാലടി: അയ്യമ്പുഴയിൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് നൂറോളംപേർ സി.പി.എമ്മിൽ ചേർന്നു. അയ്യമ്പുഴ പഞ്ചായത്ത് 12-ാം വാർഡിലെ 35 കുടുംബങ്ങളിൽപ്പെടുന്നവരാണ് ഇവർ. കോൺഗ്രസിന്റെ ജനവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ഇവർ പറയുന്നു. അയ്യമ്പുഴ മുൻ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമാരായ

പി.വി. ലോറൻസ്, ടി .ഡി. സണ്ണി, ഐ.എൻ.ടി.യു.സി ഒലിവ് മൗണ്ട് മുൻ ലീഡർ ആന്റുമൂലൻ തുടങ്ങിയവരാണ് രാജിവച്ചത്. അയ്യമ്പുഴയിൽ ചേർന്ന യോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എം.പി. പത്രോസ് ഇവരെ ഹാരാർപ്പണം ചെയ്തുസ്വീകരിച്ചു. ജില്ലാ കമ്മിറ്റിഅംഗം കെ. തുളസി, അങ്കമാലി ഏരിയാ സെക്രട്ടറി

കെ.കെ. ഷിബു, കാലടി ഏരിയാ സെക്രട്ടറി സി.കെ. സലിംകുമാർ, സി.കെ. ഉണ്ണിക്കൃഷ്ണൻ, കെ.ജെ. ജോയി, എം.ജെ. ജോസ്, പി.യു. ജോമോൻ, ജാൻസിപൗലോസ് എന്നിവർ സ്വീകരണ യോഗത്തിൽ പങ്കെടുത്തു.