കരുമാല്ലൂർ: മണ്ഡലം ഒൻപത്, പത്ത് ബൂത്തുകളുടെ കുടുംബസംഗമം തട്ടാംപടിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് പോൾ അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. വി. കെ ഇബ്രാഹിംകുഞ്ഞ് എം.എൽ.എ, മണ്ഡലം പ്രസിഡന്റ് എ.എം. അലി, ഫ്രാൻസിസ് പഞ്ഞിക്കാരൻ, കെ.ആർ. നന്ദകുമാർ, ജി.വി. പോൾസൺ, അബുത്വാഹിർ, അജയഘോഷ് തുടങ്ങിയവർ സംസാരിച്ചു.