അങ്കമാലി: നിയമസഭാ മണ്ഡലത്തിലെ വോട്ടർമാരായ ഉദ്യോഗസ്ഥർക്ക് ഏപ്രിൽ 2, 3 തീയതികളിൽ അങ്കമാലി ബ്ലോക്ക് ഓഫീസിൽ വോട്ട് ചെയ്യാമെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. രാവിലെ 9 മുതൽ വൈകിട്ട് 5വരെയാണ് പോളിംഗ് സമയം. പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചുള്ള ഉത്തരവ്, തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡ്, സ്പാർക്ക് ഐഡന്റിറ്റി കാർഡ് എന്നിവ സഹിതമാണ് വോട്ടുചെയ്യാൻ എത്തേണ്ടത്.