കൊച്ചി: ജില്ലയിൽ 2649340 വോട്ടർമാരിൽ ഇത്തവണ എത്ര പേർ പോളിംഗ് ബൂത്തിലെത്തും? വിഷയങ്ങൾ കൊണ്ടും പുതിയ കൂട്ടായ്മകളുടെ സാന്നിദ്ധ്യം കൊണ്ടും തിരഞ്ഞെടുപ്പ് രംഗം വളരെ സജീവമായ ഇത്തവണ ജില്ലയിലെ പോളിംഗ് ശതമാനം ഉയരുമോ?
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പോളിംഗ് ശതമാനം 79.77 ആയിരുന്നു. 14 മണ്ഡലങ്ങളിൽ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം കുന്നത്തുനാട് ആയിരുന്നു. 85.63 ശതമാനം. ഏറ്റവും കുറവ് എറണാകുളം 71.06. ജില്ലയിലെ പോളിംഗ് 79.77 ശതമാനമായപ്പോൾ 9 മണ്ഡലങ്ങൾ യു.ഡി.എഫും 5 മണ്ഡലങ്ങൾ എൽ.ഡി.എഫും നേടി. പോളിംഗ് ഇനിയും ഉയർന്നാൽ അത് ആരെ തുണക്കും? യു.ഡി.എഫിനെയോ എൽ.ഡി.എഫിനെയോ? എൻ.ഡി.എ പ്രകടനം എങ്ങിനെയാകും?
2016 ൽ 79.77 %
ജില്ലയിൽ പുരുഷ വോട്ടർമാർ 1295142
വനിതാ വോട്ടർമാർ 1354171
ട്രാൻസ്ജെൻഡർ വോട്ടർമാർ 27
പുതിയ വോട്ടർമാർ 93,359
1951 വോട്ടർമാരെ ഒഴിവാക്കി
18 എൻ.ആർ.ഐ. വോട്ടർമാർ
ജില്ലയിൽ ആകെ പോളിംഗ് സ്റ്റേഷൻ 3899
25 പോളിംഗ് സ്റ്റേഷനുകളിൽ പോർട്ടബ്ൾ ബയോ ടോയ്‌ലറ്റ്
846 ബൂത്തുകളിൽ വെബ്ബ് കാസ്റ്റിംഗ്, ആകെ സ്ഥാനാർത്ഥികൾ 110 പേർ
നാല് മണ്ഡലങ്ങളിൽ അപരന്മാർ
പെരുമ്പാവൂരിൽ ബാബു ജോസഫിനും കോതമംഗലത്ത് ഷിബു തെക്കുംപുറത്തിനും പിറവത്ത് സിന്ധുമോൾ ജേക്കബിനും കളമശേരിയിൽ അബ്ദുൾ ഗഫൂറിനുമാണ് അപരന്മാർ.
14 പോളിംഗ് സ്റ്റേഷനുകളുടെ നിയന്ത്രണം വനിതകൾക്ക്.
പെരുമ്പാവൂർ
ആകെ - 184514
പുരുഷൻ: 91227
സ്ത്രീകൾ: 93286
ഭിന്നലിംഗക്കാർ: 1
അങ്കമാലി
ആകെ: 177927
പുരുഷൻ: 87921
സ്ത്രീകൾ: 90003
ഭിന്നലിംഗക്കാർ - 3
ആലുവ
ആകെ: 196483
പുരുഷൻ - 96043
സ്ത്രീകൾ - 100438
ഭിന്ന ലിംഗക്കാർ - 2
കളമശേരി
ആകെ: 201707
പുരുഷൻ -98152
സ്ത്രീകൾ - 103554
ഭിന്ന ലിംഗക്കാർ - 1
പറവൂർ
ആകെ - 201317
പുരുഷൻ - 97606
സ്ത്രീകൾ - 103711
വൈപ്പിൻ
ആകെ - 172086
പുരുഷൻ - 83817
സ്ത്രീകൾ - 88268
ഭിന്ന ലിംഗക്കാർ - 1
കൊച്ചി
ആകെ -181842
പുരുഷൻ - 88557
സ്ത്രീകൾ - 93285
തൃപ്പൂണിത്തുറ
ആകെ -211581
പുരുഷൻ - 102407
സ്ത്രീകൾ - 109170
ഭിന്ന ലിംഗക്കാർ - 4
എറണാകുളം
ആകെ - 164534
പുരുഷൻ - 80402
സ്ത്രീകൾ -84127
ഭിന്ന ലിംഗക്കാർ - 5
തൃക്കാക്കര
ആകെ - 194031
പുരുഷൻ - 94025
സ്ത്രീകൾ - 100005
ഭിന്ന ലിംഗക്കാർ - 1
കുന്നത്തുനാട്
ആകെ - 187701
പുരുഷൻ - 92183
സ്ത്രീകൾ - 95517
ഭിന്ന ലിംഗക്കാർ - 1
പിറവം
ആകെ -211861
പുരുഷൻ - 102519
സ്ത്രീകൾ - 109339
ഭിന്ന ലിംഗക്കാർ - 3
മൂവാറ്റുപുഴ
ആകെ - 191116
പുരുഷൻ - 94561
സ്ത്രീകൾ - 96552
ഭിന്ന ലിംഗക്കാർ - 3
കോതമംഗലം
ആകെ - 172640
പുരുഷൻ - 85722
സ്ത്രീകൾ - 86916
ഭിന്ന ലിംഗക്കാർ - 2