കളമശേരി: കനത്ത ചൂടിനെ അവഗണിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി പി.എസ്.ജയരാജ് ഇന്നലെ പൊതുപര്യടനം ഏലൂർ വ്യവസായ മേഖലയിൽ പൂർത്തിയാക്കി. രാവിലെ ഫാക്ട് നോർത്ത് ഗേറ്റിൽ ബിജെപി സംസ്ഥാന സമിതിഅംഗം പി. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഐ.ആർ.ഇ, ഹിൽഗേറ്റ്, ഫാക്ട് മെയിൻ ഗേറ്റ്, ടി.സി.സി, പി.ഡി.ഗേറ്റ്, ഫാക്ട് ജംഗ്ഷൻ, ഹെഡ് ലോഡ് നോർത്ത്, പാട്ടുപുയ്ക്കൽ, ഡിപ്പോ , വടക്കുംഭാഗം, മേത്താനം, പള്ളിപ്പുറംചാൽ, ഫെറി ചൗക്ക , പച്ചമുക്ക്, എസ്.എൻ.ഡി.പി ജംഗ്ഷൻ, ലക്ഷംവീട്, നാറാണം, പാതാളം ഐ.എ.സി, പുതിയ റോഡ്, ഫാക്ട് ക്വാർട്ടേഴ്സ്, മഞ്ഞുമ്മൽ, തുടങ്ങിയ സ്ഥലങ്ങളിൽ വീകരണങ്ങൾ ഏറ്റുവാങ്ങി ഭുവനേശ്വരി ക്ഷേത്രം കവലയിൽ സമാപിച്ചു.
ബി.ജെ.പി.നേതാക്കളായ ഷാജി മൂത്തേടൻ, വി.വി. പ്രകാശൻ, പി.ടി. ഷാജി, വസന്തൻ, വി.എൻ. വാസുദേവൻ, സജിത്ത്, സനോജ്, ദേവരാജൻ, വിജയൻ, കൗൺസിലർമാരായ എസ്. ഷാജി, കൃഷ്ണപ്രസാദ്, പി.ബി. ഗോപിനാഥ്, അനിൽ അലുപുരം, ചന്ദ്രികാ രാജൻ, സാജു വടശേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാമചന്ദ്രൻ, കടുങ്ങല്ലൂർ പഞ്ചായത്ത് മെമ്പർമാരായ ആർ.മീര, സുനിത, ബേബി സരോജം എന്നിവർ പങ്കെടുത്തു.