sabu
32 വർഷത്തെ സേവനത്തിനുശേഷം പാറക്കടവ് സർവീസ് സഹകരണ ബാങ്കിൽ നിന്നും വിരമിച്ച അസി. സെക്രട്ടറി പി.കെ. ഷിലൈകുമാറിന് പ്രസിഡന്റ് സി.എം. സാബു ഉപഹാരം നൽകി ആദരിക്കുന്നു

നെടുമ്പാശേരി: 32 വർഷത്തെ സേവനത്തിനുശേഷം പാറക്കടവ് സർവീസ് സഹകരണ ബാങ്കിൽ നിന്ന് വിരമിച്ച അസി. സെക്രട്ടറി പി.കെ. ഷിലൈകുമാറിനെ ആദരിച്ചു. ബാങ്ക് പ്രസിഡന്റ് സി.എം. സാബു അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.പി. ജോയ്, ശാരദ ഉണ്ണി, ബാങ്ക് മുൻ പ്രസിഡന്റുമാരായ ജോർജ് ഡി. ഇരുമ്പൻ, സി.എൻ. മോഹനൻ, ടി.ടി. സുനിൽ, എം.കെ. പ്രകാശൻ, സെക്രട്ടറി അനിത പി. നായർ, ബോർഡ് മെമ്പർ വി.എൻ. അജയകുമാർ, ടി.എ. ജയരാജ്, ബോർഡ് മെമ്പർ യമുന ബാബു, എം.എ. ഓമന എന്നിവർ സംസാരിച്ചു.