thushar-vellepilly
കളമശേരി മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി പി.എസ്. ജയരാജിനെ ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പുഷ്പകിരീടം അണിയിക്കുന്നു

ആലുവ: ദേശീയ ജനാധിപത്യ സഖ്യത്തിന്റെ കരങ്ങളിൽ കേരളം സുരക്ഷിതമാണെന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞെന്നും ഇക്കുറി എൻ.ഡി.എ സംസ്ഥാനത്ത് വൻമുന്നേറ്റം നടത്തുമെന്നും ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

കളമശേരി മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി പി.എസ്. ജയരാജിന്റെ തിരഞ്ഞെടുപ്പ് പൊതുപര്യടനത്തിന്റെ സമാപനം മുപ്പത്തടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയും സ്വജനപക്ഷപാതവും സംസ്ഥാനത്ത് കൊടികുത്തി വാഴുകയാണ്. ഇതിനെതിരായ വിധിയെഴുത്തായിരിക്കും തിരഞ്ഞെടുപ്പിൽ ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എ കളമശേരി നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ ഷാജി മുത്തേടൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി പി.എസ്. ജയരാജ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, പി. കൃഷ്ണദാസ്, ഷൈജു മനക്കപ്പടി, പി. ദേവരാജൻ, പ്രമോദ് കുമാർ തൃക്കാക്കര, പി. സജീവ്,എസ്. വിജയകുമാർ, കെ.ആർ. രാമചന്ദ്രൻ, ആർ മീര, ബേബി സരോജം, സുനിതകുമാരി, പി.എം. ഉദയകുമാർ, സി.ആർ. ബാബു തുടങ്ങിയവർ സംസാരിച്ചു .