കൊച്ചി: തുതിയൂർ വെട്ടുവേലിക്കടവ് പാലം നിർമാണം, ഇടപ്പള്ളി മാർക്കറ്റ് പുനർനിർമാണം, കാക്കനാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പ്രവർത്തനം, ഇടപ്പള്ളി തോടിന്റെ ശുചീകരണം എന്നിവയാണ് തൃക്കാക്കരയിലെ ജനങ്ങൾക്കുള്ള തന്റെ പ്രധാന വാഗ്ദാനങ്ങളെന്ന് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. ജെ. ജേക്കബ് പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രകടനപത്രികയും അദ്ദേഹം പ്രകാശിപ്പിച്ചു.
അമ്പലമേട്ടിലെ കുടിവെള്ളശുദ്ധീകരണ പ്ലാന്റ് പുനരുദ്ധീകരിച്ച് തൃക്കാക്കര നഗരസഭാ പ്രദേശത്ത് കുടിവെള്ളം ലഭ്യമാക്കും. മണ്ഡലത്തിൽ ജെെവ പച്ചക്കറിക്കൃഷി വ്യാപകമാക്കും. ഭൂരഹിതർക്കും ഭവനരഹിതർക്കും ലെെഫ് മിഷൻ പദ്ധതി പ്രകാരം വീടുകൾ നിർമിച്ച് നൽകും. മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പദ്ധതികൾ സ്വീകരിക്കും.