കുറുപ്പംപടി: പെരുമ്പാവൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബാബു ജോസഫിന്റെ അനൗൺസ്മെന്റ് വാഹനങ്ങളിലും പ്രചാരണ യോഗങ്ങളിലും മുഴങ്ങി കേൾക്കുന്ന പ്രചാരണ ഗാനം പാടിയത് ഒരു കൊച്ചു മിടുക്കിയാണ്. പതിനൊന്നു വയസ് മാത്രം പ്രായമുള്ള സാറ സജ്ജാദ്. സിത്താര കൃഷ്ണ കുമാർ ആലപിച്ച "ഉറപ്പാണ് ഇടതുപക്ഷം" എന്ന ഗാനത്തിന്റെ പെരുമ്പാവൂർ വേർഷനാണ് പാട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എം.എസ് മൂവാറ്റുപുഴയാണ് ഗാനം രചിച്ചത്. ഗാനത്തിന്റെ റെക്കോർഡിംഗും മിക്സിംഗും ചെയ്തിരിക്കുന്നത് ബഷീർ കലാഭവൻ ഡിജിറ്റൽസാണ്.
അമൃത വിദ്യാലയം പെരുമ്പാവൂരിലെ വിദ്യാർത്ഥിനിയാണ് സാറ സജ്ജാദ്. ഡാൻസും വീണയും പഠിക്കുന്നുണ്ട്. പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയിൽ ഒരു വേഷവും സാറ ചെയ്തിട്ടുണ്ട്.മരുതു കവലയിൽ ഇ. കെ സജ്ജാദിന്റെയും സുഹ്‌റയുടെയും മകളാണ് ഈ കൊച്ചു മിടുക്കി. സഹോദരൻ അഹ്മദ് കാസ്ട്രോ.