ആലുവ: നിരവധി കേസുകളിലെ പ്രതിയായ പറവൂർ കെടാമംഗലം അമ്പാട്ട് വീട്ടിൽ ലിന്റോ (30)യെ കാപ്പ ചുമത്തി നാടുകടത്തി. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിനെ തുടർന്ന് ഒരു വർഷത്തേക്ക് ഇയാളെ നാടുകടത്തിയത്.
ആലുവ വെസ്റ്റ്, നോർത്ത് പറവൂർ സ്‌റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, ദേഹോപദ്രവം, വീടുകയറി ആക്രമണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ നവംബറിൽ ആലുവയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെയും ഭർത്താവിനേയും ആക്രമിച്ച കേസിൽ ഇയാൾ ഒന്നാം പ്രതിയാണ്. ഈ കേസിലെ മറ്റൊരു പ്രതി ചക്കു എന്ന് വിളിക്കുന്ന ഷാനിനെ കഴിഞ്ഞയാഴ്ച കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി 24 പേരെ കാപ്പ ചുമത്തി ജയിലിലടച്ചതായും 27 പേരെ നാടുകടത്തിയതായും എസ്.പി. കെ. കാർത്തിക് പറഞ്ഞു.