നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് കെട്ടിടനികുതി പിരിവ് 100 ശതമാനം കൈവരിച്ചു. 14 വർഷങ്ങൾക്ക് ശേഷമാണ് നികുതിപിരിവ് 100 ശതമാനം കൈവരിക്കുന്നത്. പദ്ധതിവിഹിതം 134.28 ശതമാനം ചെലവഴിച്ച് സംസ്ഥാനതലത്തിൽ എട്ടാംസ്ഥാനവും ജില്ലാതലത്തിൽ മൂന്നാംസ്ഥാനവും നേടിയതായി പ്രസിഡന്റ് സെബ മുഹമ്മദാലി അറിയിച്ചു.