കൊച്ചി: ധനലക്ഷ്മി ബാങ്കിന്റെ പുതിയ ജനറൽ മാനേജരായി എൽ.ചന്ദ്രൻ നിയമിതനായി. 2013 മുതൽ ഡെപ്യൂട്ടി
ജനറൽ മാനേജരായിരുന്ന അദ്ദേഹം 1997 ലാണ് ബാങ്കിൽ ഓഫീസർ ആയി സേവനമാരംഭിക്കുന്നത്. ബാങ്കിന്റെ റിസ്ക് വിഭാഗം മേധാവി, ചീഫ് കംപ്ലയന്റ്സ് ഓഫീസർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ ബിസിനസ്, റിക്കവറി വിഭാഗങ്ങളുടെ മേധാവിയാണ്. ജനറൽ മാനേജർ പദവിയിൽ ചന്ദ്രൻ ബിസിനസ് ഡെവലപ്മെന്റ്, ഓപ്പറേഷൻസ് ,റിക്കവറി , ക്രെഡിറ്റ് മോണിറ്ററിംഗ്, ഡിജിറ്റൽ ബാങ്കിംഗ് ബിസിനസ് , അസ്സോസിയേറ്റ്
പ്രോഡക്ട്സ് ബിസിനസ് എന്നിവയുടെ ചുമതല വഹിക്കും. മലപ്പുറം വണ്ടൂർ സ്വദേശിയാണ്.