അങ്കമാലി: യു.ഡി.എഫ് സ്ഥാനാർത്ഥി റോജി എം. ജോണിന്റെ പഞ്ചായത്തുതല പര്യടന പരിപാടികൾ സമാപിച്ചു. തുടർന്ന് സ്ഥാപനങ്ങളും കോളനികളും സന്ദർശിച്ച് വോട്ടഭ്യർത്ഥിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥി. ഇന്നലെ രാവിലെ അങ്കമാലി സെന്റ് ജോർജ് ബസലിക്കപള്ളിയിൽ പെസഹ തിരുകർമ്മങ്ങളിൽ സംബന്ധിച്ചു. അപകടത്തിൽ മരണമടഞ്ഞ നഗരസഭാ മുൻ വൈസ് ചെയർമാൻ എം.എസ്. ഗിരീഷ്‌കുമാറിന് അന്തിമോപചാരമർപ്പിച്ചു. പള്ളികൾ, മഠങ്ങൾ, കോളനികൾ, സ്വകാര്യ തൊഴിൽ ശാലകൾ എന്നിവിടങ്ങളിലും വോട്ടഭ്യർത്ഥന നടത്തി.