കളമശേരി: എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. രാജീവിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി കലാകാരന്മാരുടെ കൂട്ടായ്മ വർണലയം കലാവിരുന്നും സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചു. നോർത്ത് കളമശേരിയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനം പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. ജോസ് ഡോമിനിക്, ബോസ് കൃഷ്ണമാചാരി, കെ.ജി. പൗലോസ്, ആലങ്കോട് ലീലാകൃഷ്ണൻ, രഞ്ജു രഞ്ജിമാർ, ശീതൾശ്യാം, അജി സി. പണിക്കർ, സുലേഖ, ബി. ഉണ്ണിക്കൃഷ്ണൻ, ഡോ. സി.ബി. സുധാകരൻ, ഗായത്രി, സി.ഐ.സി.സി ജയചന്ദ്രൻ, ബോണി തോമസ് തുടങ്ങിയവർ സംസാരിച്ചു. രാവിലെ നടന്ന ചിത്രകലാസംഗമം ടി.എ. സത്യപാൽ ഉദ്ഘാടനം ചെയ്തു. ചിത്രകാരന്മാരുടെ തത്സമയ ചിത്രരചനയും പ്രഭാഷണങ്ങളും കലാപരിപാടികളും അരങ്ങേറി.