thettayil
ജോസ് തെറ്റയിൽ താൻ രചിച്ച പുസ്തകം ഏല്യാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്തയ്ക്ക് സമ്മാനിക്കുന്നു.

അങ്കമാലി: അങ്കമാലിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോസ് തെറ്റയിൽ യാക്കോബായ സഭ
മെത്രാപ്പൊലീത്ത ഡോ. എല്യാസ് മോർ അത്താനാസിയോസിനെ കണ്ട് അനുഗ്രഹം തേടി. താനെഴുതിയ പുസ്തകം മെത്രാപ്പൊലീത്തയ്ക്ക് സമ്മാനിച്ചാണ് സ്ഥാനാർത്ഥി മടങ്ങിയത്. വാഹനാപകടത്തിൽ മരിച്ച അങ്കമാലി നഗരസഭ മുൻ വൈസ് ചെയർമാൻ എം.എസ്. ഗിരീഷ്‌കുമാറിന് അന്ത്യാഞ്ജലി അർപ്പിച്ചു. നായത്തോട് നടന്ന അനുസ്മരണ യോഗത്തിലും പങ്കെടുത്തു. വൈകിട്ട് മൂക്കന്നൂർ പഞ്ചായത്തിൽ തുറന്ന വാഹനത്തിൽ തിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ പങ്കെടുത്തു. നേതാക്കളായ പി.വി. മോഹനൻ, കെ.എസ്. മൈക്കിൾ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.