മൂവാറ്റുപുഴ: യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. മാത്യു കുഴൽനാടൻ ഇന്നലെ മൂവാറ്റുപുഴ നഗരത്തിൽ പര്യടനം നടത്തി. മൂവാറ്റുപുഴ സൗത്ത് കാനം കവലയിൽ നിന്നാരംഭിച്ച പര്യടനം അമ്പാട്ട്കവല റേഷൻപടി, കുഴിമറ്റം കോളനി, ബസ് സ്റ്റാൻഡ്, പി.ഒ. ജംഗ്ഷൻ, പേട്ട, വാശിക്കവല എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു. മുനിസിപ്പൽ തല പര്യടനം കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ്.കെ.പൗലോസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എ.മുഹമ്മദ് ബഷീർ, ജോയി മാളിയേക്കൽ, കെ.എം.പരീത്, സലീം ഹാജി, കെ.എം.അബ്ദുൽ മജീദ്, അഡ്വ എൻ.രമേശ്, കെ.എ. അബ്ദുൽ സലാം, ജയ്‌സൺ തോട്ടം, അഡ്വ. ആബിദ് അലി, മുഹമ്മദ് റഫീക്ക്, ജയകൃഷ്ണൻ നായർ, ജേക്കബ്ബ് ഇരമംഗലം , മണ്ഡലം പ്രസിഡന്റുമാരായ ഹിബ് സൺ ഏബ്രഹാം, മുഹമ്മദ് റഫീക്ക്, മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസ് , വൈസ് ചെയർ പേഴ്‌സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എം അബ്ദുൽ സലാം, അജി മുണ്ടാട്ട്, ജോസ് കുര്യാക്കോസ്, കൗൺസിലർമാരായ ജിനു മടേയ്ക്കൽ എന്നിവർ സംസാരിച്ചു. പര്യടനം കച്ചേരിത്താഴത്ത് സമാപിച്ചു.