yogesh

കൊച്ചി: ദക്ഷിണ നാവികത്താവളത്തിലെ നേവൽ എയർക്രാഫ്റ്റ് യാർഡിന്റെ കമാൻഡർ സൂപ്രണ്ടായി കമ്മഡോർ യോഗേഷ് ചന്ദ്ര പാണ്ഡെ ചുമതലയേറ്റു. സേനാ കപ്പലുകളുടെയും ഹെലികോപ്ടറുകളുടെയും അറ്റകുറ്റപ്പണി നടത്തുന്ന യാർഡാണിത്.

എയർ എൻജിനിയറിംഗ് ഓഫീസറായ അദ്ദേഹം 1991 ലാണ് നാവികസേനയിൽ ചേർന്നത്. ഗോവയിലെ നേവൽ വാർ കോളേജിലാണ് പഠിച്ചത്. സേനയിലെ നിരവധി പ്രധാന ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.