തൃപ്പൂണിത്തുറ: തീരദേശമേഖലയുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി വികസനത്തിന് വോട്ടു ചോദിച്ച് എം .സ്വരാജ് കുമ്പളം പഞ്ചായത്തിൽ പര്യടനം നടത്തി. കുമ്പളം തിട്ടേത്തറയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നോർത്ത് ലക്ഷം വീട്, കുമ്പളം നോർത്ത്, പണ്ഡിറ്റ് ജംഗ്ഷൻ, ഊട്ടുപ്പുറം ജംഗ്ഷൻ, പഞ്ചായത്ത്കുളം, ഐക്യനാട്, കണിയാതുണ്ടി, മഠത്തിൽ പറമ്പ്, ലക്ഷംവീട്, സെന്റർ, കൊപ്പനാലിൽ, സൗത്ത്, ഇല്ലത്തറ, കൊമരേത്ത് പനച്ചിക്കത്തറ, സൗത്ത് കോളനി, ചങ്ങനാട്ട്, മണ്ണാറപ്പിള്ളി ഒല്ലരി ,അഞ്ചു തൈക്കൽ,വെള്ളിന, പുളിയാ പിള്ളി, ഫിഷറീസ് കോളനി, ആയിത്തറ, ചമ്പാരത്ത്,പട്ടത്താനം 'കടത്തുകടവ്, ചേപ്പനംമേറ്റിൽ , ഭജനമഠം ക്ഷേത്രം, ലക്ഷം വീട്, ഹോമിയോ ഡിസ്പൻസറി, കിഴക്കേ ചാത്തമ്മ എന്നിവടങ്ങളിൽ വൻ സ്വീകരണങ്ങളാണ് ലഭിച്ചത്. വിവിധ കേന്ദ്രങ്ങളിൽ എൽ.ഡി. എഫ് നേതാക്കളായ എം.സി.സുരേന്ദ്രൻ, സി.എൻ.സുന്ദരൻ, പി.വാസുദേവൻ, പി.വി.ചന്ദ്രബോസ്,എസ്.മധുസൂദനൻ, വി.ജി.രവീന്ദ്രൻ, വി.എ.ശ്രീജിത്ത്, വി.ഒ.ജോണി, സി.ബി.വേണുഗോപാൽ, ബേബി തമ്പി, തോമസ്, എ.കെ.സജീവൻ, വി.എം.ഉണ്ണികൃഷ്ണൻ, മനോജ് പെരുമ്പിള്ളി എന്നിവർ സംസാരിച്ചു. ഇന്ന് തൃപ്പൂണിത്തുറ നഗരത്തിൽ പര്യടനവും റോഡ് ഷോയും നടക്കും.