കൊച്ചി: മണപ്പുറം മിസ് ക്വീൻ ഒഫ് ഇന്ത്യ 2021 കിരീടം യോഗിത തേജ്‌പാൽ റാഥോർ കരസ്ഥമാക്കി. നിഷ്ക മേത്ത ഫസ്റ്റ് റണ്ണറപ്പും ഐശ്വര്യ സജു സെക്കൻഡ് റണ്ണറപ്പുമായി. മുൻ മിസ് ക്വീൻ ലക്ഷ്‌മി മേനോൻ വിജയികളെ കിരീടം അണിയിച്ചു.
ചടങ്ങിൽ മണപ്പുറം ഫിനാൻസ് എം.ഡിയും സി.ഇ.ഒയുമായ വി.പി നന്ദകുമാർ, പെഗാസസ് ട്രസ്റ്റ് ചെയർമാൻ ഡോ. അജിത് രവി എന്നിവർ പങ്കെടുത്തു. ഭക്തി റാവൽ, ഹരി ആനന്ദ്, സജിമോൻ പാറയിൽ, ഡോ.ജിമോൾ ജെയ്ബിൻ എന്നിവരായിരുന്നു വിധികർത്താക്കൾ.