udf
യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി. സജീന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഡിഫറെന്റലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ് നടത്തിയ മുച്ചക്ര സ്‌കൂട്ടർ റാലി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയുന്നു

കോലഞ്ചേരി: യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി. സജീന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരാണാർത്ഥം ഡിഫറെന്റലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ് കുന്നത്തുനാട് നിയോജകമണ്ഡലം കമ്മി​റ്റി മുച്ചക്ര സ്‌കൂട്ടർ റാലി നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ഹനീഫ കുഴുപ്പിള്ളി അദ്ധ്യക്ഷനായി. സി.പി. ജോയ്, എം.ടി. ജോയ്, റഷീദ് താനത്ത്, എ.പി. കുഞ്ഞുമുഹമ്മദ്, മനോജ് കരേക്കാട്ട് തുടങ്ങിയവർ സംസാരിച്ചു. റാലി കോലഞ്ചേരിയിൽ സമാപിച്ചു.