sabu
എൻ ഡി. എ സ്ഥാനാർത്ഥി കെ.വി.സാബു കെ.ജി.ഹോസ്പിറ്റലിൽ വോട്ട് അഭ്യർത്ഥിക്കുന്നു.

അങ്കമാലി: എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.കെ.വി. സാബു അങ്കമാലിയിലെ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. ഡോൺ ബോസ്കോ സ്കൂൾ, കെ.ജി ആശുപത്രി, മഡോണ ആശുപത്രി എന്നിവിടങ്ങൾ സന്ദർശിച്ചു. എസ്.എൻ.ഡി.പി യോഗം, എൻ.എസ്.എസ് നേതാക്കളെ കണ്ടു. കറുകുറ്റിയിലെ വിവിധ സ്ഥാപനങ്ങളും സന്ദർശിച്ചു. സ്ഥാനാർത്ഥിയോടൊപ്പം സന്ദീപ് ശങ്കർ, എൻ. സതീശൻ, ജോബി പോൾ, അജേഷ്‌ പാറക്ക, കെ.വി. ബിന്ദു എന്നിവർ സ്ഥാനാർത്ഥിയോടൊപ്പംഉണ്ടായിരുന്നു.