v-d-satheeshnan-
വി.ഡി. സതീശൻ സത്താർ ഐലൻഡിൽ വോട്ട് അഭ്യർത്ഥിക്കുന്നു

പറവൂർ: പറവൂർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഡി. സതീശൻ അവാസനഘട്ട പ്രചരണത്തിൽ. ഇന്നലെ പുത്തൻവേലിക്കര പഞ്ചായത്തിലെ കക്കമാടം തുരുത്തിലെത്തി. വടക്കേക്കര പഞ്ചായത്തിലെ സത്താർ ഐലൻഡ്, തുരുത്തിപ്പുറം കോൺവെന്റ്, പീലിംഗ് സെന്ററുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. പറവൂർ വ്യാപാരി വ്യവസായി ഏകോപനസമിതി ഓഫീസിലെത്തി ഭാരവാഹികളോടും ജീവനക്കാരെയും കണ്ടു. പറവൂരിലെ ഡോൺബോസ്കോ ആശുപത്രി, കെ.എം.കെ ആശുപത്രി എന്നിവിടങ്ങൾ സന്ദർശിച്ചു. കെ.എം.കെ ജംഗ്ഷൻ, പെരുമ്പടന്ന ജംഗ്ഷൻ എന്നിവടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലെത്തി വോട്ട് അഭ്യർത്ഥിച്ചു.