ആലുവ: കളമശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഇ. അബ്ദുൾഗഫൂറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കടുങ്ങല്ലൂർ യുവജനകൂട്ടായ്മ ഇരുചക്ര വാഹനറാലി സംഘടിപ്പിച്ചു. കിഴക്കെ കടുങ്ങല്ലൂർ നരസിംഹ ക്ഷേത്രത്തിന് മുന്നിൽ കളമശേരി ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീകുമാർ മുല്ലേപ്പിള്ളി ഉദ്ഘാടനം ചെയ്തു. കെ.എ. ഹൈദ്രോസ് അദ്ധ്യക്ഷനായി. ബ്ളോക്ക് ഭാരവാഹികളായ ടി.ജെ. ടൈറ്റസ്, കെ.എസ്. താരാനാഥ്, വി.എ. അബ്ദുൾ സലാം, കെ.എ. മുഹമ്മദ് അൻവർ, വി.ജി. ജനാർദ്ദനൻ നായർ, കെ.പി. ഷാജഹാൻ, എസ്. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. റാലി എടയാറിൽ സമാപിച്ചു. സിജോ സന്ധ്യാവ്, ഫാസിൽ മൂത്തേടത്ത്, ആദർശ് ഉണ്ണിക്കൃഷ്ണൻ, ഷബാബ്, ഹൈദ്രോസ് എന്നിവർ നേതൃത്വം നൽകി.