മൂവാറ്റുപുഴ: ബോധരഹിതനായി വഴിയരികിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 80 വയസ് തോന്നിക്കുന്ന വൃദ്ധൻ മരിച്ചു.

മാർച്ച് 27ന് ഉച്ചയ്‌ക്ക് രണ്ട് മണിയോടെ മൂവാറ്റുപുഴ അടൂപ്പറമ്പ് മാവിൻ ചുവട് വെയിറ്റിംഗ് ഷെഡ് ഭാഗത്താണ് ഇയാളെ കണ്ടത്. മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ മരിച്ചു. മൂവാറ്റുപുഴ പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആളെക്കുറിച്ച് വിവരം ലഭിക്കാത്തതിനാൽ പോസ്റ്റുമോർട്ടത്തിന് ശേഷം നേര്യമംഗലം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഇയാളെ സംബന്ധിച്ച് വിവരം ലഭിക്കുന്നവർ മൂവാറ്റപുഴ പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് സ്റ്റേഷൻ ഓഫീസർ അറിയിച്ചു..