കൊച്ചി: ഇലക്ഷൻ കമ്മിഷൻ തനിക്കനുവദിച്ച ചിഹ്നം മാറ്റിയതിനെതിരെ ഹരിപ്പാട് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. നിയാസ് ഭാരതി നൽകിയ ഹർജി ഹൈക്കോടതി തള്ളി.
താക്കോൽ ചിഹ്നമാണ് ഹർജിക്കാരന് അനുവദിച്ചിരുന്നത്. പ്രചാരണം തുടങ്ങിയശേഷം ഇൗ ചിഹ്നം പ്രജാസഠക് രാഷ്ട്രീയപക്ഷ എന്ന പാർട്ടിക്ക് നൽകിയതാണെന്നു ചൂണ്ടിക്കാട്ടി ഇലക്ഷൻ കമ്മിഷൻ ഗ്യാസ് സിലിണ്ടർ ചിഹ്നം അനുവദിച്ചെന്നു ഹർജിയിൽ പറഞ്ഞിരുന്നു. അഞ്ച് ലക്ഷത്തോളം രൂപ ചെലവിട്ട് പ്രചാരണം തുടങ്ങിയശേഷം ചിഹ്നം മാറ്റിയത് നീതി നിഷേധമാണെന്നും ആരോപിച്ചു. പോസ്റ്റൽ വോട്ടിംഗ് തുടങ്ങിയ സാഹചര്യത്തിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്ന് ഇലക്ഷൻ കമ്മിഷൻ വാദിച്ചതിനെ തുടർന്നാണ് ഹർജി തള്ളിയത്.