sp-karthik
നിയമസഭാ തിരഞ്ഞെടുപ്പിൽ ജോലിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് വെർച്ച്വൽ ബ്രീഫിംഗ് നടത്തുന്നു

ആലുവ: നിയമസഭാ തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് വെർച്ച്വൽ ബ്രീഫിംഗ് നടത്തി. ജില്ലാ പൊലീസ് ആസ്ഥാനത്ത് പ്രത്യേകം തയ്യാറാക്കിയ സംവിധാനം വഴിയാണ് ബ്രീഫിംഗ് നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥർക്ക് സ്റ്റേഷനുകളിലും സ്‌പെഷ്യൽ യൂണിറ്റുകളിലും ക്രമീകരിച്ചിട്ടുള്ള സ്‌ക്രീനിലൂടെ മേധാവി നൽകുന്ന നിർദേശങ്ങളും വിവരങ്ങളും തത്സമയം കാണാൻ സാധിച്ചു. മുവായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരും തിരഞ്ഞെടുത്ത 1520 സ്‌പെഷ്യൽ പൊലീസും ഇലക്ഷൻ ജോലിക്കായുണ്ടാകും. പൊലീസ് ജില്ലയെ ആറ് ഇലക്ഷൻ സബ് ഡിവിഷൻ ആയിട്ടാണ് തിരിച്ചിരിക്കുന്നത്. ഇലക്ഷനോടനുബന്ധിച്ച് 170 ഓളം ഗ്രൂപ് പട്രോളിംഗ് യൂണിറ്റുകൾ നിരത്തിലുണ്ടാകും. പതിനഞ്ച് ഇൻവെസ്റ്റിഗേഷൻ ടീമും പ്രവർത്തിക്കും.