കൊച്ചി: ലോക്‌സഭാ തിരഞ്ഞടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. പരാജയഭീതിയിലാണ് മുഖ്യമന്ത്രി നുണബോംബുകളെക്കുറിച്ച് പറയുന്നതെന്ന് യോഗം ആരോപിച്ചു.
സംസ്ഥാന സെക്രട്ടറി എ.എ അസീസ്, എൻ.കെ. പ്രേമചന്ദ്രൻ എം.പി., ഷിബു ബേബിജോൺ, ബാബു ദിവാകരൻ, കെ.എസ്. വേണുഗോപാൽ, ടി.സി. വിജയൻ, ജോർജ് സ്റ്റീഫൻ, കെ. സണ്ണിക്കുട്ടി, എ. രാജേശേഖരൻ, കെ. റെജികുമാർ, പി.ജി. പ്രസന്നകുമാർ, കെ ജയകുമാർ, കെ. ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു