കോലഞ്ചേരി: കനത്ത മഴയിലും കുന്നത്തുനാടിനെ ഇളക്കി മറിച്ച് ഇടതു മുന്നണി സ്ഥാനാർത്ഥി അഡ്വ.പി.വി. ശ്രീനിജിന്റെ ജനമുന്നേറ്റയാത്ര നടന്നു. പട്ടിമറ്റത്തു നിന്നാരംഭിച്ച യാത്രയിൽ നിരവധി വാഹനങ്ങളാണ് പങ്കെടുത്തത്. മണ്ഡലത്തിന്റെ മുഴുവൻ ഭാഗങ്ങളും സന്ദർശിച്ച് കുമ്മനോട്ടിൽ സമാപിച്ചു. യാത്രയിൽ സ്ഥാനാർത്ഥിയും അകമ്പടി വാഹനങ്ങളും അണിചേർന്നതോടെ കടന്ന് പോയ പ്രദേശങ്ങൾ മണിക്കൂറുകളോളം നിശ്ചലമായി. തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മണ്ഡലത്തിൽ നടന്ന ഏ​റ്റവും വലിയ റോഡ് ഷോയായിരുന്നു എൽ.ഡി.എഫിന്റെത്. നേതാക്കളായ സി.കെ. വർഗീസ്, സി.ബി. ദേവദർശൻ, അഡ്വ.സി.കെ. അരുൺകുമാർ, എം.പി. വർഗീസ്, ജോർജ് ഇടപ്പരത്തി എന്നിവർ നേതൃത്വം നൽകി.