പെരുമ്പാവൂർ: പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.ടി.പി സിന്ധുമോളുടെ കോളനി സമ്പർക്ക യാത്ര പെരുമ്പാവൂർ എസ്.സി മോർച്ചയുടെ നേതൃതത്തിൽ നടന്നു. അഡ്വ. എം.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. എൻ.കെ. സുബ്രമണ്യൻ അദ്ധ്യക്ഷനായി. പുലിമല,നെല്ലിമോളം,മോസ്‌കോ,പൂതംകുളം,ജയകേരളം ഗിരി,കല്ലിൽ സെറ്റിൽമെന്റ്,ചൂരത്തോട് പെട്ടിമുകൾ എന്നീ കോളനികൾ സന്ദർശിച്ചു. ഉണ്ണികൃഷ്ണൻ, ഹരിഹരൻ, എൻ.പി. മുരുകൻ ,ടി. എസ്. മനോജ് ,കെ.ജെ.ശിവൻ , ബി.സി. രവീന്ദ്രൻ, വി.എം. കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.