mc

മൂവാറ്റുപുഴ/ കോട്ടയം: സ്വകാര്യ ഭാഗങ്ങളിൽ മുറിവുമായി ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ വിഭാഗത്തിൽ കഴിയുന്ന അസാം സ്വദേശി അഞ്ചു വയസുകാരിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. പനി കുറവുണ്ട്. അണുബാധ കുറയ്ക്കാനുള്ള മരുന്നുകൾ തുടരുകയാണ്. വിവിധ വകുപ്പദ്ധ്യക്ഷന്മാർ ഉൾപ്പെട്ട മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ സംഘം കുട്ടിയെ പരിശോധിച്ചു. ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ട ശേഷം പൊലീസ് കുട്ടിയുടെ മൊഴി വീണ്ടുമെടുക്കും.