തോപ്പുംപടി: കൊച്ചി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടോണി ചമ്മണിക്ക് കൊവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം സ്ഥാനാർത്ഥി തുറന്ന വാഹനത്തിൽ സഞ്ചരിക്കുകയും വീടുകൾ കയറി വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ശരീരവേദനയെ തുടർന്ന് നടത്തിയ ടെസ്റ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.സ്ഥാനാർത്ഥി എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ നിശ്ചയിച്ച രീതിയിൽ കുടുംബയോഗം, പദയാത്ര, ചെറു ജാഥകൾ, റോഡ് ഷോ എന്നിവ നടക്കുമെന്നും വരും ദിവസങ്ങളിൽ സ്ഥാനാർത്ഥിയുടെ വലിയ കട്ടൗട്ടുകൾ പിടിച്ച് വീടുകളിൽ വോട്ട് അഭ്യർത്ഥിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.