rajeev
ദേവാലയങ്ങൾ കേന്ദ്രീകരിച്ച് രാജീവ് വോട്ടഭ്യർത്ഥിക്കുന്നു

കളമശേരി: ഇന്നലെ രാവിലെ കളമശേരിയിലെ ദേവാലയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി പി. രാജീവിന്റെ പ്രചാരണം. കൂടാതെ നഗരസഭാ പരിധിയിൽ വരുന്ന സെമിനാരികളിലും കോൺവെന്റുകളിലും നേരിട്ടെത്തി അദ്ദേഹം വോട്ടുതേടി. രാവിലെ മൂലേപ്പാടം മേഖലയിലെ വീടുകളിൽ നേരിട്ടെത്തി വോട്ടഭ്യർത്ഥിച്ചു.

ഉച്ചകഴിഞ്ഞ് കരുമാല്ലൂർ പഞ്ചായത്തിലെ പൊതുപര്യടനത്തിലും സ്വീകരണച്ചടങ്ങുകളിലും പങ്കെടുത്തു.

വൈകിട്ട് എടയാറിൽ നിന്നായിരുന്നു പൊതുപര്യടനത്തിന്റെ തുടക്കം. തുടർന്ന് മനക്കപ്പടി, പൊന്നാരം, കുന്നിൽ അമ്പലം, പടിഞ്ഞാറെ കടുങ്ങല്ലൂർ വഴി രാത്രി മുപ്പത്തടം കവലയിലാണ് പര്യടനം അവസാനിച്ചത്.