കൊച്ചി: തിരുവല്ല ഒന്നാം വാർഡിലെ ഇൗസ്റ്റ് മുത്തൂർ - മുത്തൂർ റോഡിന്റെ വീതി കൂട്ടാൻ ബലമായി ഭൂമി ഏറ്റെടുക്കില്ലെന്നും ഇവിടെ ഏറെയാളുകളും സൗജന്യമായി ഭൂമി വിട്ടുനൽകിയിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ന്യായവില നടപടിക്രമങ്ങൾ പാലിക്കാതെ ഭൂമി ഏറ്റെടുക്കാനിടയുണ്ടെന്നാരോപിച്ച് മുത്തൂർ സ്വദേശി രാജശേഖരൻ പിള്ളയടക്കമുള്ള 51പേർ നൽകിയ ഹർജി ഇതു രേഖപ്പെടുത്തി ഹൈക്കോടതി തീർപ്പാക്കി. മുത്തൂർ കോട്ടാലിൽ പാലം മുതൽ മുത്തൂർ വരെയുള്ള റോഡിന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ അർഹമായ നഷ്ടപരിഹാരം നൽകില്ലെന്ന് ആശങ്കയുണ്ടെന്ന് ഹർജിക്കാർ വ്യക്തമാക്കി. നിർബന്ധപൂർവം ഭൂമി ഏറ്റെടുക്കില്ലെന്ന് ഇൗ ഘട്ടത്തിലാണ് സർക്കാർ ഉറപ്പു നൽകിയത്.