കളമശേരി: നഗരസഭ നാലാംവാർഡിൽ സ്ഥാപിച്ചിരുന്ന യു.ഡി.എഫിന്റെ കൊടിതോരണങ്ങൾ, ബാനറുകൾ, പോസ്റ്ററുകൾ എന്നിവ നശിപ്പിച്ചതായ് പരാതി. മുപ്പതിന് അർദ്ധരാത്രിക്ക് ശേഷമാണ് സംഭവം. എൽ.ഡി.എഫ് പ്രവർത്തകർ ഭീഷണി മുഴക്കുകയും സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ.കെ. ബഷീർ കളമശേരി സർക്കിൾ ഇൻസ്പെക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.