മൂവാറ്റുപുഴ: എൽദോ എബ്രഹാമിന്റെ പൊതു പര്യടനം ഇന്നലെ മൂവാറ്റുപുഴ മുനിസിപ്പൽ നോർത്തിൽ സമാപിച്ചു. ഫ്രഷ് കോള ഭാഗത്ത് നിന്ന് പര്യടനം തുടങ്ങിയപ്പോൾ കോരിച്ചൊരിയുന്ന മഴയായിരുന്നെങ്കിലും ആവേശം ചോരാതെ എൽ.ഡി.എഫ് പ്രവർത്തകർ ഇരുചക്രവാഹനങ്ങളിൽ സ്ഥാനാർത്ഥി സ്വീകരിച്ചു. മുൻ നഗരസഭ ചെയർമാൻ യു.ആർ.ബാബു ഉദ്ഘാടനം ചെയ്തു. ജോർജ്ജ് കെ കുരുവിള അദ്ധ്യക്ഷത വഹിച്ചു. കെ.കെ.അഷറഫ്, ടി.എം.ഹാരീസ്, എം.എ.സഹീർ, പി.കെ.ബാബുരാജ്, കെ.എ.നവാസ്, ആർ.രാകേഷ്, കെ.ജി.അനിൽകുമാർ മജീദ് മങ്ങാട്ട്, കെ.എം.കബീർ എന്നിവർ സംസാരിച്ചു. കൊച്ചങ്ങാടി, കാളച്ചന്ത, കീച്ചേരിപ്പടി, കരേപുറം,കടവുംപാട്, മോളേക്കുടി, പുതിയ കോളനി, മൂന്നു കണ്ടം, പള്ളിക്കോളനി , ഉറവക്കുഴി, ഇലാഹിയ നഗർ, വള്ളോച്ചേരിമുക്ക്, ഇ.എം.എസ് നഗർ, ഓലിപ്പാറ, പുളിഞ്ചോട്, എ.കെ.ജി നഗർ, തീക്കൊള്ളിപ്പാറ, വെള്ളൂർക്കുന്നം ജംഗ്ഷൻ, ആനിയ്ക്കാകുടി,സംഗമം, കുരിശ് കവല എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് കുര്യൻമലയിൽ സമാപിച്ചു.