കൊച്ചി: തപാൽവോട്ട് ദുരുപയോഗം ചെയ്തും ഇരട്ട വോട്ടുകളിലൂടെയും അധികാരത്തുടർച്ച ഉറപ്പാക്കാനുള്ള ഇടതുപക്ഷ മുന്നണിയുടെ നീക്കം അംഗീകരിക്കാനാകില്ലെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻവേദി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാന ചെയർമാൻ ഡോ.എം.സി. ദിലീപ്കുമാർ, ഡോ. നെടുമ്പന അനിൽ, ഡോ. അജിതൻ മേനോത്ത്, ടി.ജെ .പീറ്റർ, ശങ്കർ കുമ്പളത്ത്, ഡോ.പി.വി. പുഷ്പജ, അഡ്വ. ജി. മനോജ്കുമാർ, മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു