നെടുമ്പാശേരി: കോൺഗ്രസ് ഭരണസമിതി നിയന്ത്രണത്തിലുള്ള നെടുമ്പാശേരി സഹകരണബാങ്ക് ക്ഷേമ പെൻഷനുകൾ വിതരണം നടത്താത്തത് രാഷ്ടീയ പ്രേരിതമാണെന്ന് എൽ.ഡി.എഫ് നെടുമ്പാശേരി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി.വി. തോമസ് ആരോപിച്ചു. പെൻഷൻ വിതരണം സംബന്ധിച്ച് സർക്കാരിന്റെ ഉത്തരവ് ലഭിച്ചിട്ടും പാവങ്ങളുടെ പെൻഷൻ പിടിച്ചുവച്ച് ബാങ്ക് ഭരണസമിതി രാഷ്ട്രീയം കളിക്കുകയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ഇതിനെതിരെ ക്ഷേമപെൻഷൻകാരുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.