മൂവാറ്റുപുഴ: എൽ.ഡി.എഫ് എന്നാൽ ലെഫ്റ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് അല്ലെന്നും ലൈയിംഗ് ഡെമോക്രാറ്റിക് ഫ്രണ്ടാണെന്നും കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. മൂവാറ്റുപുഴ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജിജി ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് മൂവാറ്റുപുഴയിൽ നടന്ന റോഡ്‌ഷോയിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.തൊഴിൽ, ശബരിമല, വികസനം തുടങ്ങിയ വിഷയങ്ങളിൽ എൽ.ഡി.എഫ് നുണപറയുകയാണ്. കഴിഞ്ഞദിവസം അമിത്ഷാ കേരളം സന്ദർശിച്ചപ്പോൾ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിഞ്ഞ് മാറുകയാണ്. എൽ.ഡി.എഫ് സർക്കാരിനെ ഒരുസ്ത്രീ നിയന്ത്രിച്ചതുപോലെ യു.ഡി.എഫ് സർക്കാരിനെ സോളാറുമായി ബന്ധപ്പെട്ട് കുറ്റാരോപിതയായ സ്ത്രീ നിയന്ത്രിച്ചു.
മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റോഡ്‌ഷോ വെള്ളൂർക്കുന്നം നെഹ്‌റുപാർക്കിൽ സമാപിച്ചു. ന്യൂനപക്ഷ മോർച്ച ദേശീയ അദ്ധ്യക്ഷൻ ജെമാലുദീൻ സിദ്ധിക്ക്, വക്കഫ് ദേശീയ കൗൺസിൽ അംഗം അഡ്വ.ടി.ഒ. നൗഷാദ്, സ്ഥാനാർത്ഥി ജിജി ജോസഫ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ, സംസ്ഥാന സമിതിയംഗം വി.എൻ.വിജയൻ, മദ്ധ്യമേഖല ഉപാദ്ധ്യക്ഷനും മൂവാറ്റുപുഴ ഇലക്ഷൻ ഇൻചാർജ്ജുമായ എം.എൻ. മധു, മണ്ഡലംപ്രസിഡന്റ് വി.സി. ഷാബു, സംയോജകൻ എസ്. സന്തോഷ്, സഹസംയോജകൻ ജിതിൻ രവി, കൗൺസിലർമാരായ ബിന്ദു സുരേഷ്, ആശ അനിൽ തുടങ്ങി യവർ സംസാരിച്ചു.