തൃക്കാക്കര: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണം അവസാനഘട്ടത്തിൽ എത്തിയ സാഹചര്യത്തിൽ വോട്ടർമാരെ മുഴുവൻ നേരിൽകാണാനുള്ള തിരക്കിലായിരുന്നു തൃക്കാക്കര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.ടി. തോമസ്. കാക്കനാട് അത്താണി മേഖലയിൽ ഭവനസന്ദർശനം നടത്തിയാണ് പെസഹ വ്യാഴാഴ്ച തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. പെന്തക്കോസ്ത് പാസ്റ്റർമാരുടെ യോഗത്തിൽ പങ്കെടുത്തു.
വീടുകൾ, കടകൾ, ഫ്ളാറ്റുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തുടർന്നുള്ള പ്രചരണം. പാറയ്ക്കാമുഗൾ , മാപ്രാണം, പാലച്ചുവട്, പാലാരിവട്ടം തുടങ്ങിയ പ്രദേശങ്ങളിലെത്തി വോട്ടഭ്യർത്ഥിച്ചു. കടവന്ത്ര മണ്ഡലം കമ്മിറ്റി ഓഫീസിൽ പാർട്ടി പ്രവർത്തകരുടെ യോഗത്തിലും പങ്കെടുത്തു.
രാവിലെ 6 ന് ആരംഭിച്ച തിരഞ്ഞെടുപ്പ് പ്രചരണം രാത്രി വളരെ വൈകിയാണ് അവസാനിച്ചത്.