തൃക്കാക്കര: തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥി ഡോ.ജെ.ജേക്കബിന് വിജയാശംസ നേർന്ന് ചലച്ചിത്രതാരം മണികണ്ഠൻ. ഇന്നലെ അഞ്ചുമന ക്ഷേത്ര പരിസരത്ത് ഡോ.ജെ.ജേക്കബിന്റെ വാഹന പ്രചാരണ യാത്ര കടന്നുപോയപ്പോഴാണ് ചലച്ചിത്രതാരം മണികണ്ഠൻ സ്ഥാനാർത്ഥിക്ക് അരികിലേക്ക് ഓടിയെത്തി കെട്ടിപ്പിടിച്ച് വിജയാശംസകൾ നേർന്നത്. ഉറപ്പായും നമ്മൾ ജയിക്കുമെന്ന് ഡോ.ജേക്കബ് പുഞ്ചിരിച്ച് കൊണ്ട് മറുപടി നൽകി പര്യടനം തുടർന്നു. മണികണ്ഠൻ ആചാരി തന്റെ ഇടതുപക്ഷ അനുഭാവം മുമ്പും തുറന്നു കാട്ടിയിട്ടുണ്ട്.
ഇടപ്പള്ളി പോണേക്കര, അഞ്ചുമന, മാമംഗലം ഭാഗത്തായിരുന്നു ഇടത് സ്ഥാനാർത്ഥിയുടെ ചൊവ്വാഴ്ചത്തെ പര്യടനം. തൃക്കാക്കര മണ്ഡലത്തിലെ എൽ.ഡി.എഫിന്റെ പ്രകടനപത്രികയും ഇന്നലെ പുറത്തുവിട്ടു. പോണേക്കര വില്ലേജ് ഓഫീസിൽ നിന്ന് ആരംഭിച്ച പര്യടനം പെരുമനതാഴം, മീൻചിറ റോഡ്, ലാൽ ബഹദൂർ ശാസ്ത്രി റോഡ് , കുമ്പളപ്പറമ്പ്, മണിമല റോഡ്, മനയ്ക്കപറമ്പ് ,ചങ്ങമ്പുഴ റോഡ്, ചേന്ദൻ കുളങ്ങര, ഗാന്ധി ജംഗ്ഷൻ, ഇടപ്പള്ളി, മദർ തേരസ റോഡ്, അഞ്ചുമന, ബാലകൃഷ്ണമേനോൻ റോഡ്, മിൽമ ജംഗ്ഷൻ, മാമംഗലം, ആഠട, തമ്പുരാട്ടി പറമ്പ് റോഡ്, അമ്പലത്തറ, പോണേൽ പറമ്പ്, മേനോൻ പറമ്പ് റോഡ്, രാഘവൻപിള്ള റോഡ് വഴി ദേവൻകുളങ്ങരയിൽ സമാപിച്ചു.